കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പി ജയരാജന്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ എം വി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന. ഏതാനും ദിവസത്തിനകം തന്നെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ജയരാജന്‍ ജില്ലാ സെക്രട്ടറിയാകുമ്പോള്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പുതിയ ആളെ നിശ്ചയിക്കുമെന്നാണ് സൂചന. ഷുക്കൂര്‍ വധക്കേസില്‍ നേരത്തെ പി ജയരാജന്‍ അറസ്റ്റിലായപ്പോള്‍ എം വി ജയരാജന്‍ ജില്ലാ ആക്ടിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യമാസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന വിമര്‍ശമുയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രൈവറ്റ് സെക്രട്ടറിയായി എം വി ജയരാജനെ നിയമിച്ചത്. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ സെക്രട്ടറിക്ക് തൊട്ടുതാഴെയുള്ള അംഗമാണ് എം വി ജയരാജന്‍. ജില്ലയില്‍നിന്നുള്ള മറ്റു സംസ്ഥാനകമ്മിറ്റി അംഗങ്ങളെയെല്ലാം ജില്ലാകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോഴും ജയരാജനെ നിലനിര്‍ത്തുകയായിരുന്നു.
Post Your Comments