ന്യൂഡല്‍ഹി: രാജ്യത്തെ 37 പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നരായി അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി). 47.19 കോടിയാണ് എസ്‌പിയുടെ സമ്പാദ്യം. മൊത്തം പ്രദേശിക പാര്‍ട്ടികളുടെ സ്വത്തിന്റെ 19.89 ശതമാനം വരുമിതെന്നു അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.35.74 കോടിയുമായി ഡിഎംകെയും 27.27 കോടിയുമായി ടിആര്‍എസുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 34 പാര്‍ട്ടികള്‍ക്ക് 2016-17ല്‍ 409.64 കോടിയായിരുന്നു സമ്പാദ്യം.
2017-18 സാമ്ബത്തിക വര്‍ഷത്തില്‍ 42% കുറഞ്ഞ് വരുമാനം 236.86 കോടിയിലെത്തി. 48 പ്രാദേശിക പാര്‍ട്ടികളുണ്ടെങ്കിലും 11 എണ്ണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമല്ല. എല്ലാ പാര്‍ട്ടികളുടെയും വരുമാനത്തിന്റെ 46.45 ശതമാനമുണ്ട് മൂന്നും പാര്‍ട്ടികളുടെയും ഒരുമിച്ചുള്ള സമ്പാദ്യം. ഈ മൂന്നു പാര്‍ട്ടികള്‍ക്കും വരുമാനത്തില്‍ വര്‍ധനയുണ്ടായപ്പോള്‍ ബാക്കി 34 പ്രാദേശിക പാര്‍ട്ടികളുടെ വരുമാനത്തില്‍ ഇടിവുണ്ടായെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments