കൊൽക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ “എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്ന പരാമർശവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊൽക്കത്തയിൽ വനിതാദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള് എങ്ങനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തും. മോദിയുടെ ഭരണത്തില്‍ കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണം 260 ശതമാനമാണ് വര്‍ധിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന് താഴ്വരയില് സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അവർ പറയുകയുണ്ടായി. തെരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാർ ജമ്മു കാശ്മീരിൽ സമാധാനം കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments