Latest NewsNewsFacebook Corner

തന്റെ അച്ഛന് പറഞ്ഞയാള്‍ക്ക് നിന്റെ അപ്പനെ പോയി വിളിക്കെടാ മലരേ എന്ന ചുട്ട മറുപടി കൊടുത്ത് ജോമോള്‍ ജോസഫ്; കുറിപ്പ് വൈറല്‍

കുറച്ച് കാലങ്ങളായി ഫേസ്ബുക്കിലെ താരമാണ് ജോമോള്‍ ജോസഫ്. രാത്രിയില്‍ പച്ചകത്തി കിടക്കുമ്പോള്‍ പാഞ്ഞെത്തുന്ന പുരുഷന്മാരെ കുറിച്ചെഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ജോമോള്‍ എങ്ങും താരമായത്. ഇതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമമാണ് ജോമോള്‍ നേരിടേണ്ടി വന്നത്. പുതിയതായി തന്റെ അച്ഛനെ വിളിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ജോമോള്‍. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ച.

തീര്‍ച്ചയായും ജോമോള്‍ പറഞ്ഞത് 100% ശരിയാണ് പുരുഷന്‍മാരെ ഒന്നിന്നും കൊള്ളില്ലാ (ജോസഫ്) ഒഴികെ എന്നായിരുന്നു ഒരാളുടെ കമന്റ്. താങ്കള്‍ bracketil ഇട്ടിരിക്കുന്ന ജോസഫ് ആരാണ് എന്ന് ജോമോള്‍ ചോദിച്ചപ്പോള്‍ നിനക്ക് മനസിലായില്ലെ നിന്റപ്പന്‍ എന്നായിരുന്നു യുവാവിന്റെ മറുപടി. നിന്റെ അപ്പനെ പോയി വിളിക്കെടാ മലരേ.. എന്നായിരുന്നു ജോമോള്‍ ഇതിന് മറുപടി കൊടുത്തത്. സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചുള്ളതായിരുന്നു ജോമോളുടെ കുറിപ്പ്.

ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ജീവിക്കാന്‍ മറന്നുപോകുന്ന സ്ത്രീ ജീവിതങ്ങള്‍..

സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ് വീട്ടുജോലികള്‍ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയില്‍ തീരെ കുറവല്ല. രാവിലെ എണീക്കുന്നതു മുതല്‍, രാത്രി ഉറങ്ങുന്നതുവരെയുള്ള ഒരു സ്ത്രീയുടെ ജീവിതം അടുത്തുനിന്ന് നോക്കിയാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലാകും, വീട്ടുജോലിയെന്നത് ഒരു നിസ്സാരകാര്യമല്ല

ദിവസവും രാവിലെ എണീറ്റ് വരുന്ന സ്ത്രീകള്‍(മിക്ക വീടുകളിലും നേരത്തെ എണീക്കുന്നത് സ്ത്രീകളായിരിക്കും) പ്രാഥമീക കൃത്യങ്ങള്‍ കഴിഞ്ഞ് നേരേ കയറുന്നത് അടുക്കളയിലേക്കായിരിക്കും. പിന്നെ വീട്ടിലുള്ളവര്‍ക്ക് മുഴുവനും ബെഡ് കോഫി കൊടുക്കലില്‍ തുടങ്ങി, ബ്രേക് ഫാസ്റ്റും, ഉച്ചഭക്ഷണവും, വൈകീട്ടത്തെ ചായയും, ഇടക്കിടെയുള്ള ചായയും, രാത്രി ഭക്ഷണവും വരെ തയ്യാറാക്കി വിളമ്പി, എല്ലാവരും കഴിച്ച പാത്രങ്ങളും, ഭക്ഷണം വെച്ച പാത്രങ്ങളും വരെ കഴുകി വൃത്തിയാക്കല്‍ അവളുടെ മാത്രം ജോലിയാണ്.

ഇതിനിടയില്‍ വീടും മുറ്റവും അടിച്ച് വാരലും, തുടക്കലും, തുണിയലക്കലും, ഇസ്തിരിയിടലും ഒക്കെയായി പലര്‍ക്കും നിന്നു തിരിയാനായി സമയം കാണില്ല. സ്‌കൂളില്‍ പോകുന്ന മക്കളുടെയും, ജോലിക്ക് പോകുന്ന ഭര്‍ത്താവിന്റെയും സകല ഉത്തരവാദിത്തങ്ങളും അവള്‍ തന്നെ നിറവേറ്റണം. അതിനിടയില്‍ കറണ്ടൊന്ന് പോയാല്‍ സകലതും താളം തെറ്റും. ഇസ്തിരിയിട്ടതില്‍ ചുളിവ് വന്നാല്‍, മക്കളുടെ ഹോംവര്‍ക്കുകളോ, പ്രൊജക്ടോ, അസൈന്‍മെന്റോ മുടക്കം വന്നാല്‍ അവിടം പിന്നെ നരകതുല്യമാകാം. ഭര്‍ത്താവിന്റെ ടിഫിനും ലഞ്ചും, മക്കളുടെ ടിഫിനും ലഞ്ചും എന്തിനും ഏതിനും അവള്‍ക്ക് മാത്രമായിരിക്കും ധാര്‍മ്മീക ബാധ്യത. ജോലിക്ക് പോകുന്ന സ്ത്രീകളായാല്‍ പിന്നെ ഇതെല്ലാം ചെയ്ത് തീര്‍ത്ത ശേഷമാണ് അവളുടെ ഓട്ടം തുടങ്ങുന്നത്.

വൈകീട്ട് ജോലി കഴിഞ്ഞ് വരുന്ന ഭര്‍ത്താവിന് ചിലപ്പോള്‍ രണ്ടെണ്ണമടിക്കാം, കൂട്ടുകാരുടെ കൂടെ കത്തിയടിച്ച് രാത്രി വൈകിയും വീട്ടിലെത്താം. കൂട്ടുകാരുമായി സിനിമക്ക് പോകാം. സുഹൃദ് വലയങ്ങളില്‍ വിലയം പ്രാപിക്കാം. അതിനൊക്കെ ആണിന് ആരുടേയും ആരുടേയും സമ്മതം വേണ്ട. എന്നാല്‍ അവള്‍ക്കോ? അവള്‍ക്ക് ഭര്‍ത്താവിന്റെ, ഭര്‍തൃവീട്ടുകാരുടെ തുടങ്ങി പലയിടത്തുനിന്നും സമ്മതങ്ങളോ അനുവാദങ്ങളോയില്ലാതെ ഒന്നും സാധ്യമല്ല. അവന്റെ കാര്യങ്ങളില്‍ അവന്‍ മാത്രമാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ അവള്‍ക്ക് ഒന്നിനും തീരുമാനമെടുക്കാന്‍ അവകാശമില്ല.

ഇന്നും സ്ത്രീകളില്‍ അടിമത്തം അടിച്ചേല്‍പ്പിക്കുകയോ, സ്ത്രീകള്‍ അടിമത്തം പേറുകയോ, സ്വയം അടിമകളെന്ന് വിചാരിക്കുകയോ ചെയ്യുന്നു എന്നതാണ് വസ്തുത. ഇത് മനസ്സിലാക്കാനായി നമ്മുടെ വീട്ടിലുള്ള അമ്മയേയോ, പെങ്ങളേയോ, ഭാര്യയേയോ, മകളേയോ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി. അവളുടെ കൂടെ കൂടാനും, അവളെ കൂടെ കൂട്ടാനും, അവളെ മനസ്സിലാക്കാനുമുള്ള മനസ്സ് വന്നാല്‍ മാത്രം മതി, കൂടുതലായൊന്നും ചെയ്യേണ്ടതില്ല. അവളോടൊപ്പം അടുക്കളയില്‍ ഒന്ന് കയറാനും, വീട് വൃത്തിയാക്കാനും ഒക്കെ തോന്നുക എന്നത് അവന്റെ മഹാമനസ്‌കതയോ ഔദാര്യമോ അല്ല, മറിച്ച് അവന്റെ കൂടെ ഉത്തരവാദിത്തം മാത്രമാണ് ഇതെല്ലാം.

സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പുരുഷന്‍മാര്‍ ഒന്നു മാത്രം ഓര്‍ക്കുക, നിങ്ങള്‍ക്ക് വേണ്ടി പകലന്തിയോളം ജോലിചെയ്യുന്ന പലസ്ത്രീകളും ജീവിക്കാന്‍ മറന്നുപോകുന്നവരാണ്, അവരും ജീവിതം ആസ്വദിച്ച് ജീവിക്കട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button