ചെന്നൈ: റാഫേല്‍ കരാരിനെ സംബന്ധിച്ചുള്ള പ്രധാന രേഖകള്‍ പുറത്തു വന്നതിനെ കുറിച്ച് പ്രതികരിച്ച് ദ ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം. സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പുറത്തു കൊണ്ടു വരേണ്ടത് മാധ്യമ ധര്‍മ്മമാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എന്‍ റാം പറഞ്ഞു.
റാഫേല്‍ കാരറിനെ സംബന്ധിക്കുന്ന പ്രധാന വിവങ്ങള്‍ ഉള്‍പ്പെടുത്തി ഹിന്ദു ദിനപത്രം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് റാഫേലിനെ കുറിച്ചുള്ള രേഖകള്‍ മോഷണം പോയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണു ഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഹിന്ദു ചെയ്തത് മാധ്യമ ധര്‍മ്മം മാത്രമാണെന്ന് എന്‍ റാം പറഞ്ഞു. അതേസമയം വാര്‍ത്തയുടെ ഉറവിടം പുറത്തു വിടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments