![gold price](/wp-content/uploads/2019/01/gold.jpg)
തിരുവനന്തപുരം: രണ്ടുദിവസത്തെ വിലക്കുറവിന് ശേഷം സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില കൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,288.04 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് ഏറ്റവും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയായിരുന്നു ഫെബ്രുവരി 20 ലെ സ്വര്‍ണ നിരക്ക്. പവന് 25,160 രൂപയും.
Post Your Comments