Latest NewsKerala

പൊലീസ് സ്റ്റേഷനില്‍ എസ്എഫ്‌ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു

കേസില്‍ ഉന്നത ഇടപെടല്‍ : എസ്എഫ് നേതാവിന് ജാമ്യം

ചാവക്കാട്: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊലീസുകാരുടെ മുന്നിലിട്ട് എസ്എഫ്ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ അതിക്രൂരമായി മര്‍ദ്ദിച്ചു. നേതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയച്ചു. ചാവക്കാട് പൊലീസ് സ്റ്റേഷന്‍ വളപ്പിലായിരുന്നു സംഭവം. എസ്എഫ്ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍ മുബാറക്കാ(22)ണ് കെഎസ്യു പ്രവര്‍ത്തകന്‍ ബ്ലാങ്ങാട് സ്വദേശി വിഷ്ണു(22)വിനെ പൊലീസുകാരുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ചാവക്കാട് മണത്തലയില്‍ വെച്ച് കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതു സംബന്ധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചതനുസരിച്ചാണ് വിഷ്ണുവടക്കമുള്ള കെഎസ്യു പ്രവര്‍ത്തകര്‍ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷന്‍ വളപ്പില്‍ നിന്നിരുന്ന വിഷ്ണുവുമായി ഹസ്സന്‍ മുബാറക്ക് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ പൊലീസ് ഹസ്സന്‍ മുബാറക്കിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button