USALatest News

യു.എസ് വ്യോമസേന ഉദ്യാഗസ്ഥന്‍ മാനംഭംഗപ്പെടുത്തിയെന്ന് വനിതാ സെനറ്ററുടെ വെളിപ്പെടുത്തല്‍

സെ​ന​റ്റ് ആം​ഡ് സ​ർ​വീ​സ് സബ് കമ്മിറ്റി മുന്പാകെയായിരുന്നു മാര്‍ത്തയുടെ വെളിപ്പെടുത്തല്‍

അ​രി​സോ​ണ: യുഎസ് വ്യോമസേന ഉദ്യോഗസ്ഥന്‍ മാനഗംഭപ്പെടുത്തിെയന്ന് വെളിപ്പെടുത്തി അ​രി​സോ​ണ സെ​ന​റ്റ​ർ മാ​ർ​ത്താ മെ​ക്ക് സാ​ലി. യു​ദ്ധ​ത്തി​ൽ പോ​ർ​വി​മാ​നം പ​റ​ത്തി​യ ആ​ദ്യ യു​എ​സ് വ​നി​താ പൈ​ല​റ്റാ​യ മാ​ർ​ത്തയാണ് ഉദ്യോഗസ്ഥനെതിരെ രംഗത്തു വന്നിരിക്കുന്നത്.

സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ​തെന്നും എന്നാല്‍ നി​ല​വി​ലെ സം​വി​ധാ​ന​ത്തി​ൽ വി​ശ്വാ​സം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും നാ​ണ​ക്കേ​ട് തോ​ന്നി​യ​തി​നാ​ലും താന്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെടാതിരുന്നതെന്നും സാലി പറഞ്ഞു. സെ​ന​റ്റ് ആം​ഡ് സ​ർ​വീ​സ് സബ് കമ്മിറ്റി മുന്പാകെയായിരുന്നു മാര്‍ത്തയുടെ വെളിപ്പെടുത്തല്‍.

26 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം 2010ലാണ് മാര്‍ത്ത് യു​എ​സ് വ്യോ​മ​സേ​ന​യി​ൽ നിന്നും ​വി​ര​മി​ച്ചത്. നേരത്തേയും താന്‍ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് മാ​ർ​ത്ത വെ​ളി​പ്പെ​ടു​ത്തല്‍ നടത്തിയിരുന്നു. ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ 17-ാം വയസ്സില്‍ അ​ത്‌​ല​റ്റി​ക് പരിശീലകന്‍ കഴിഞ്ഞ വര്‍ഷം മാര്‍ത്ത  വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button