കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് പഞ്ചായത്തുതല ലഹരിവിരുദ്ധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു പറഞ്ഞു. ജില്ലാതല ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് തലത്തില്‍ ഉള്‍പ്പെടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവജനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരുടെ ചുമതലയില്‍ ഒന്നിടവിട്ട മാസങ്ങളില്‍ അവലോകന യോഗം ചേരണം.
പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി അനധികൃത മദ്യക്കടത്തും മയക്കുമരുന്നു കടത്തും നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചതായി കളക്ടര്‍ അറിയിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ അധനികൃത വിപണനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എക്സൈസ് വകുപ്പിന്റെ 18004252818 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിവരം നല്‍കാം. വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനകീയ സമിതി അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments