വയനാട് : വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പ് പുലർച്ചെ വരെ നീണ്ടു. അവസാന വെടിയൊച്ച കേട്ടത് പുലർച്ചെ 4 :30 നാണ്. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റത് വേൽമുരുകനെന്ന് സംശയിക്കുന്നു.
ദേശീയ പാതയിൽ സ്വകാര്യ റിസോർട്ടിന് സമീപമാണ് വെടിവെയ്പ്പ് നടന്നത്. റിസോർട്ടിലെത്തി മാവോയിസ്റ്റുകൾ പണം ആവശ്യപ്പെട്ടുവെന്ന് പോലീസ് പറയുന്നു. എത്തിയത് ആയുധധാരികളായ അഞ്ചാംഗ സംഘമാണ്. ഇതോടെ വൈത്തിരിയിൽ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.മുപ്പതിലധികം സേനാംഗങ്ങൾ ഇപ്പോഴും കാടിനുള്ളിൽ തന്നെയാണ്. മാവോയിസ്റ്റുകൾ നിലമ്പൂർ ഉൾവനത്തിലേക്ക് പോയതായി പോലീസ് സംശയിക്കുന്നു
Post Your Comments