വൈത്തിരി: വയനാട് വൈത്തിരിയില്‍ പോലീസുകാരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പിൽ പോലീസുകാർക്ക് പരിക്കില്ലെന്ന് കണ്ണൂർ റേഞ്ച് ഐ ജി പറഞ്ഞു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ് പിന്നീടാണ് പോലീസ് തിരിച്ചു വെടിവെക്കാൻ തുടങ്ങിയത്. വെടിവയ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷ് ഇൻക്വസ്റ്റ് നടപടികൾക്കായി വെടിവയ്പ് നടന്ന റിസോർട്ടിലെത്തി. മാവോയിസ്റ്റുകൾക്കുള്ള തിരച്ചിലിനായി പ്രത്യേക പരിശീലനം ലഭിച്ച മുപ്പതോളം തണ്ടർബോൾട്ട് സംഘാംഗങ്ങൾ കാട്ടിലുണ്ട്.
കസ്റ്റഡിയിലുള്ളത് മാവോയിസ്റ്റ് വേൽമുരുകനാണെന്നാണ് സൂചന. റിസോർട്ടിലെത്തി മാവോയിസ്റ്റുകൾ പണം ആവശ്യപ്പെട്ടെന്ന് പോലീസ് പറഞ്ഞു.ആയുധധാരികളായ അഞ്ചു പേരാണ് മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. ബുധനാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു.
Post Your Comments