കൊച്ചി: ഏരൂരില്‍ വൃദ്ധയുടെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. എബിന്‍സ്, മഞ്ജുഷ എന്നീ ദമ്പതികളാണ് പിടിയിലായത്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ തലയ്ക്കടിച്ചാണ് ഇവര്‍ സ്വര്‍ണം കവര്‍ന്നത്. ആറര പവന്‍ സ്വര്‍ണം മോഷ്ടിച്ച ഇവരെ എറണാകുളം ഹില്‍ പാലസ് പൊലീസാണ് പിടികൂടിയത്. ഇരുവരെയും വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
എണ്‍പത് വയസുകാരിയായ വൃദ്ധയുടെ തലയ്ക്കടിച്ചാണ് സ്വര്‍ണം കവര്‍ന്നത്. എരൂര്‍ ലേബര്‍ കോര്‍ണര്‍ ജംഗ്ക്ഷന് സമീപം താമസിക്കുന്ന രഘുപതിക്കാണ് ഇവരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെന്ന വ്യാജേന വീട്ടിലെത്തിയാണ് എബിന്‍സും മഞ്ജുഷയും മോഷണം നടത്തിയത്.
ട്രായുടെ പുതിയ നിര്‍ദേശപ്രകാരം വീട്ടിലെ കേബിള്‍ കണക്ഷനില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനുണ്ടെന്നുപറഞ്ഞാണ് ഉച്ചയോടെ മോഷ്ടാക്കള്‍ എത്തിയത്. സമീപത്തെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കള്‍ വരികയും പോവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. റിട്ടയേര്‍ഡ് അധ്യാപിക കൂടിയായ രഘുപതി മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. യുവതി വീടിന് പുറത്ത് കാത്തുനിന്നു. വീടിനകത്തു കയറിയ യുവാവ് വൃദ്ധയുടെ തലയ്ക്ക് ആയുധമുപയോഗിച്ച് അടിച്ചാണ് മുറിവേല്‍പിച്ചത്. രഘുപതിയുടെ കൈക്കും പരിക്കേറ്റിരുന്നു. വൃദ്ധയുടെ കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ആറരപവനോളം വരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് 10 മിനിറ്റിനകം യുവാവും യുവതിയും സ്ഥലം വിട്ടു. രഘുപതി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Post Your Comments