ന്യൂഡല്‍ഹി: സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം മാര്‍ച്ചിലാണ് യു.ജി.സി പുതിയ സംവരണ രീതി കൊണ്ടുവന്നത്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവസരം ഉറപ്പാക്കുന്ന തരത്തില്‍ 200 പോയിന്റ് റോസ്റ്റര്‍ സിസ്റ്റം പുനസ്ഥാപിക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഓരോ പഠന വകുപ്പുകളെയും പ്രത്യേകം യൂണിറ്റുകളായി കണക്കാക്കി സംവരണ റൊട്ടേഷന്‍ നടപ്പാക്കുന്നതാണ് 13 പോയിന്റ് റോസ്റ്റര്‍ സിസ്റ്റം. പല വകുപ്പുകളിലും പരിമിത ഒഴിവുകള്‍ മാത്രമേ ഉണ്ടാകൂവെന്നതിനാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്നു. അലഹബാദ് കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളപ്പെട്ടു. ഇതോടെ നേരത്തെ നിലവിലുണ്ടായിരുന്ന 200 പോയിന്റ് റോസ്റ്റര്‍ സിസ്റ്റം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമുയര്‍ന്നു. പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷ-ദലിത് സംഘടനകളുടെയും സമ്മര്‍ദ്ദം പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭ യോഗത്തിലാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.
Post Your Comments