മസ്കത്ത്: അലൂമിനിയം ഫോയിലിനെ തുരത്താനൊരുങ്ങി സർക്കാർ .പാചകം ചെയ്യുമ്പോൾ അലുമിനിയം ഫോയിൽ ഉപയോഗിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി രംഗത്തെത്തി . ആരോഗ്യത്തിന് ഏറെ ദോഷകരമാണ് എന്നതിനാലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഇറച്ചിയും മറ്റും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ഓവനിൽ വെക്കരുതെന്ന് വടക്കൻ ബാത്തിന നഗരസഭ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
ഇത്തരത്തിലുള്ളവ ചൂടാകുമ്പോൾ ഇതിൽനിന്ന് പുറത്തുവരുന്ന അലുമിനിയം ഭക്ഷണവസ്തുക്കളിൽ കലരും. പാചകത്തിന് നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഈ അലുമിനിയവുമായി പ്രതിപ്രവർത്തിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് വഴിയൊരുക്കുകയും ചെയ്യും. അലുമിനിയം ഫോയിലിന് പകരം ചൂടിനെ പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള പച്ചക്കറികളുടെ ഇലകളടക്കം പ്രകൃതിദത്തമാർഗങ്ങളോ ഉപയോഗിക്കണം.
Post Your Comments