ന്യൂഡൽഹി: ഡൽഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യസാധ്യത ഇല്ലാതായ പിന്നാലെ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം.9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് എഎപിയുമായി സഖ്യമുണ്ടാകില്ലെന്ന് ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയത്. എഎപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എയും മന്ത്രിയുമായ സന്ദീപ് കുമാര്‍ അധ്യക്ഷ ഷീല ദീക്ഷിതുമായി ചര്‍ച്ച നടത്തി.
ആംആദ്മിയുടെ 9 എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുതയാണ് വിവരം. എംഎല്‍മാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുവെന്ന് ദില്ലി കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര കൊച്ചാര്‍ പറഞ്ഞു. സഖ്യ ചര്‍ച്ച അവസാനിച്ചതോടെയാണ് എംഎല്‍എമാരുടെ മനം മാറ്റം തുടങ്ങിയത്. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യവുമായായിരുന്നു ആംആദ്മിയുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയത്. സഖ്യത്തിനായി ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു.എന്നാൽ ആംആദ്മിയുമായി സഖ്യത്തില്‍ എത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന നിലപാടാണ് സംസ്ഥാന ഘടകം തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.
എഎപി സഖ്യത്തിനെതിരെ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അജയ് മാക്കന്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു.കൂടാതെ സീറ്റ് വിഭജനത്തിലും പ്രശ്നങ്ങൾ ഉണ്ടായി. രണ്ടു സീറ്റ് മാത്രം നൽകാമെന്നാണ് കോൺഗ്രസിനോട് ആം ആദ്മി പറഞ്ഞത്.തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഷീലാ ദീക്ഷിത് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യ ചര്‍ച്ചകള്‍ അവസാനിച്ചതോടെ ദില്ലിയില്‍ എഎപിയെ ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
Post Your Comments