ഫുജൈറ: സ്കൂളുകൾക്ക് 150 കോടി ദിർഹം മാറ്റിവച്ച് യുഎഇ .യു.എ.ഇയിൽ പുതു തലമുറ സ്കൂളുകൾ സ്ഥാപിക്കാൻ 150 കോടി ദിർഹം വകയിരുത്തി. റോബോട്ടിക്സ്, നിർമിത ബുദ്ധി, ആരോഗ്യം, പരിസ്ഥിതി എന്നിവക്ക് ലബോറട്ടറികളുള്ളതും സവിശേഷ സ്പോർട്സ് സംവിധാനങ്ങളുള്ളതുമായിരിക്കും സ്കൂളുകളെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യക്തമാക്കിയിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫുജൈറയിലെ ഹയർ കോളജസ് ഓഫ് ടെക്നോളജി സന്ദർശിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കൂടാതെ കോളജുകളെ ‘സാമ്പത്തിക മേഖലകളാ’ക്കി നവീകരിക്കുന്നതിനുള്ള പദ്ധതിക്കും അദേഹം തുടക്കമിട്ടു.
ഹോസ്പിറ്റാലിറ്റി, ചില്ലറവ്യാപാരം, എണ്ണ, ലോജിസ്റ്റിക്സ് മേഖലകളിൽ ബിസിനസ് കേന്ദ്രീകൃത ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് 65000ത്തോളം വിദ്യാർഥികൾക്ക് വേണ്ടി തയാറാക്കിയ പദ്ധതിയാണിത്
Post Your Comments