ന്യൂഡല്‍ഹി: ഔദ്യോഗികമായ കണക്കുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും 250 ഓളം ജെയ്ഷെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന ആക്രമണനായിരുന്നു ബലാകോട്ട് നടത്തിയ ഇന്ത്യയുടെ വ്യോമാക്രമണം. എന്നാല്‍ ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും അവിടെത്തന്നെ പണ്ടത്തെ അതെ അവസ്ഥയില്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ട്. ബാലകോട്ടിലെ മത പഠന കേന്ദ്രത്തിന്റെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പ്രമുഖ മാദ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്വകാര്യ സാറ്റ്‌ലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ്‌സ് ഐഎന്‍സി പുറത്തുവിട്ട ചിത്രത്തിലാണ് ബലാകോട്ടിലെ ജെയ്‌ഷെയുടെ മതപഠന കേന്ദ്രം വ്യക്തമായി പതിഞ്ഞിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായിട്ടാണ് ഈ പ്ലാനറ്റ് ലാബ്‌സ് ഐഎന്‍സി പ്രവര്‍ത്തിക്കുന്നത്. ജെയ്ഷെ മതപഠന കേന്ദ്രം കേടുപറ്റാതെ അവിടെത്തന്നെ ഉണ്ട് എന്നാണ് ചിത്രം വ്യക്തമാക്കുന്നത്. 2018 ഏപ്രില്‍ ലഭ്യമായ ചിത്രത്തില്‍നിന്നും വ്യത്യസ്ഥമായി ഒന്നും ഇപ്പോള്‍ കിട്ടിയ പുതിയ ചിത്രത്തില്‍ കണ്ടെത്താനായിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു കേടുപാടുകള്‍ പറ്റുകയോ ഭിത്തികള്‍ തകരുകയോ ചെയ്തിട്ടില്ല കൂടാതെ ഈ പ്രദേശത്തെ മരങ്ങളൊന്നും നശിച്ചതായി കാണാനും കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു വ്യോമാക്രമണത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്നന്നും ഈ ചിത്രത്തില്‍ നിന്ന് കാണാന്‍ കഴിയില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു. ഇതോടെ ബാലകോട്ട് വ്യോമാക്രമണം ഒരു ദുരൂഹതയായി മാറുകയാണ്.
Post Your Comments