കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് അവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യാപേക്ഷ കോടതിയിലെത്തിയിരുന്നു കഴിഞ്ഞ ദിവസം. ഈ ജാമ്യാപേക്ഷ തള്ളിയപ്പോഴാണ് കോടതി വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് നല്‍കിയത്.
ഈ കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപ് കേസില്‍ 85 ദിവസം മാത്രമേ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷമായി ജയിലിലാണ് എന്നാണ് മാര്‍ട്ടിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. നടിയെ കേസിലെ ഒന്നാം സാക്ഷിയുടെയും ആറാം സാക്ഷിയുടെയും അടുത്തുകൊണ്ടുവിട്ടത് മാര്‍ട്ടിനാണ്. കൂടാതെ അന്വേഷണത്തില്‍നിന്ന് ഇയാള്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ല എന്നും അഭിഭാഷകന്‍ മാര്‍ട്ടിനുവേണ്ടി വാദിച്ചു . 2017 ഫെബ്രുവരി 18ന് അതായത് സംഭവമുണ്ടായതിന്റെ അടുത്ത ദിവസം പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്തു. അന്നുമുതല്‍ ഇയാള്‍ ജയിലിലാണ്.
എന്നാല്‍ എട്ടാം പ്രതിക്കു ജാമ്യം കിട്ടിയതിനാല്‍ രണ്ടാം പ്രതിക്കും വേണമെന്നു പറയാനാകില്ലെന്നു കോടതി വ്യക്തമാക്കി. തുടര്‍ന്ന് പ്രതി രണ്ടു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണെങ്കിലും ഇതുവരെ മാര്‍ട്ടിനുമേല്‍ കുറ്റം ചുമത്താത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Post Your Comments