കുമിളി: യൂണിഫോം ധരിക്കാതെ സ്കൂളിൽ വരുന്നത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാർത്ഥി മർദ്ദിച്ചു.ചെവിക്കും നട്ടെല്ലിനും പരിക്കേറ്റ അധ്യാപകനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമിളി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
പ്ലസ് വൺ വിദ്യാർത്ഥിയായ അബിൻ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂണിഫോം ധരിക്കാതെ സ്കൂളിൽവന്നത് ചോദ്യം ചെയ്തതിനാണ് അബിൻ അധ്യാപകനെ മർദ്ദിച്ചതെന്ന് കുമളി എസ്. ഐ പ്രശാന്ത് പി. നായർ പറയുന്നു. യൂണിഫോം ധരിക്കാതെ വന്നതിന് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അധ്യാപകനായ ജയദേവ് ആവശ്യപ്പെട്ടു.
ക്ലാസിന് പുറത്തേയ്ക്ക് വിദ്യാര്‍ഥിയെ ഇറക്കി വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ അബിൻ അധ്യാപകന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് അധ്യാപകന്‍ വീണു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് വള ഉപയോഗിച്ചായിരുന്നു തുടർന്നുള്ള മർദ്ദനം.
Post Your Comments