കൊച്ചി : സാമൂഹിക വിഷയങ്ങളെക്കുറിച്ച് വ്യക്തപരമായ അഭിപ്രായം പറയുന്ന ആളാണ് ടെലിവിഷൻ അവതാരകയെ രഞ്ജിനി ഹരിദാസ്. എന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഭയമാണെന്ന് പറയുകയാണ് താരം. ജമേഷ് ഷോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ല. ഒരുപാട് ആശയക്കുഴപ്പമുള്ള വിഷയമാണിത്. ഒരു പൗര എന്ന നിലയിൽ കോടതി വിധി അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. എന്നാൽ ഞാനൊരു ഹിന്ദുകൂടിയാണ്. ഞാൻ വളർന്നുവന്ന രീതികളും എന്റെ ഉള്ളിലെ അഭിപ്രായങ്ങളും ഈ വിഷയത്തിൽ പ്രകടമാകും.
ഞാനെന്ന ഹിന്ദുവും ഞാനെന്ന പൗരയും ഉണ്ട്. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്. ഞാൻ പരാമ്പരാഗത ചിന്താഗതിക്കാരിയാണോ അതോ പുരോഗമനവാദിയാണോ എന്ന കാര്യത്തില്‍ എനിക്ക് തന്നെ ഇപ്പോൾ സംശയമുണ്ടെന്നും രഞ്ജിനി പറഞ്ഞു.
Post Your Comments