Kerala

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജന പദ്ധതിയില്‍ അംഗമാകാം

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍,മോട്ടോര്‍ വെഹിക്കില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ള 15000 രൂപക്ക് താഴെ വരുമാനമുള്ളവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. മാസംതോറം 3000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമാവുന്ന അന്നുമുതല്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വിഹിതം അടക്കണം. 60 വയസ്സ് മുതലാണ് ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക.

പദ്ധതിയില്‍ അംഗമായ വ്യക്തി മരണപ്പെടുകയോ അംഗത്തിന് സ്ഥിര വൈകല്യം സംഭവിക്കുകയൊ ചെയ്താല്‍ ജീവിത പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം. ഇ.എസ്.ഐ എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട്, ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായവര്‍ക്ക് പദ്ധതി ബാധകമല്ല. പദ്ധതിയില്‍ അംഗങ്ങളാവാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള കോമണ്‍ സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കണം. ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ, എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍ , എല്ലാ കേന്ദ്ര – സംസ്ഥാന ലേബര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും.

shortlink

Post Your Comments


Back to top button