കച്ച്: പാകിസ്ഥാനിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റക്കാരൻ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ വെച്ച് അതിർത്തി രക്ഷാസേനയുടെ പിടിയിൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച ഇയാളെ ജീവനോടെ തന്നെയാണ് സേന പിടികൂടിയത്. ഇയാൾക്ക് അമ്പത് വയസ്സ് പ്രായം വരുമെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു. നുഴഞ്ഞു കയറ്റശ്രമത്തിനിടെ പിടിയിലായ പാകിസ്ഥാൻ പൗരൻ ചെറുത്തുനിൽപ്പൊന്നുമില്ലാതെ കീഴടങ്ങുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ നടന്നു വരുന്നതായി അതിർത്തി രക്ഷാസേനയുടെ ഉന്നതവൃത്തങ്ങൾ അറിയിച്ചു.
പിടിയിലായ വ്യക്തിയിൽ നിന്നും സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരി 26ആം തീയതി രാവിലെ ഗുജറാത്ത് അതിർത്തി ലംഘിച്ച് പറന്ന ഒരു പാകിസ്ഥാൻ ആളില്ലാവിമാനം ഇന്ത്യൻ സേന വെടിവെച്ചിട്ടിരുന്നു. ഡെർബി മിസ്സൈൽ ഉപയോഗിച്ച് സേനയുടെ സ്പൈഡർ വ്യോമസുരക്ഷാ സംവിധാനമാണ് വിമാനം വെടിവെച്ചിട്ടത്.അതെ സമയം ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് കരസേന.
ജനവാസകേന്ദ്രങ്ങളെ ഉന്നംവച്ച് ഷെല്ലാക്രമണം നടത്തരുതെന്ന് പാക് സൈന്യത്തിന് ഇന്ത്യ മുന്നറിയിപ്പ് നല്കിയ ശേഷമാണ് സ്ഥിതി ശാന്തമായതെന്നും കരസേന വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രജൗരിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ശക്തമായ ഷെല്ലാക്രമണവും വെടിവയ്പുമാണ് നടന്നിരുന്നത്. ഇതിനു പിന്നാലെയാണ് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. രജൗരി, പൂഞ്ച് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി നല്‍കിയിരുന്നു.
Post Your Comments