ബംഗളൂരു: പാകിസ്ഥാനെയും പാക് സൈന്യത്തെയും അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലയാളിയുടെ വീടിനും കടയ്ക്കും നേരെ ബംഗളൂരുവിൽ ആക്രമണം. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ മുനീറിന്റെ വീടിനും കടയ്ക്കും നേരെയാണ് പത്തംഗ സംഘം ആക്രമണം നടത്തിയത്.ദേശവിരുദ്ധ പോസ്റ്റിട്ടതിനു മുനീറിനും സലീമിനുമെതിരെ മഡിവാള പൊലീസ് കേസെടുത്തിട്ടുണ്ട്.
ബേക്കറി തകര്‍ത്തതിനു 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അബ്ദുല്‍ സലീമിന്റെ കണ്ണൂരിലെ വീടിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. മുനീറും സഹോദരന്‍ അബ്ദുള്‍ സലീമും ബംഗളൂരുവില്‍ ബേക്കറി നടത്തിവരികയാണ്. കഴിഞ്ഞ ദിവസം അബ്ദുള്‍ സലീം ‘ഞാന്‍ പാകിസ്ഥാനൊപ്പം’ എന്ന അടിക്കുറിപ്പോടെ പാക് സൈന്യത്തിന്റെ ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മുനീറിന്റെ ഉടമസ്ഥതയിലുള്ള പ്ലാസ ബേക്കറിയിലേക്ക് പത്തംഗ സംഘമെത്തി ആക്രമണം നടത്തുകയും. കട അടിച്ചു തകര്‍ത്ത് സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ മുനീറും സഹോരനും നാട്ടിലായിരുന്നു.
Post Your Comments