KeralaLatest News

തിരുവനന്തപുരം നേമം രണ്ടാം ടെർമിനൽ യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം•തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഗണ്യമായി കുറയ്ക്കുവാൻ പര്യാപ്തമായതും, യാത്രക്കാർക്ക് വളരെയധികം പ്രയോജനപ്പെടുന്നതുമായ നേമം രണ്ടാം ടെർമിനൽ പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം മാർച്ച് ഏഴാം തീയതി ഉച്ചക്ക് 12.30 നു ബഹു. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. പീയൂഷ് ഗോയൽ നിർവഹിക്കുന്നു.

മുൻ ബിജെപി അധ്യക്ഷനും ഇപ്പോൾ മിസോറാം ഗവർണറുമായ ശ്രീ. കുമ്മനം രാജശേഖരൻ, ശ്രീ. ഓ. രാജഗോപാൽ എംഎൽഎ എന്നിവരാണ് ഈ പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് ചുക്കാൻ പിടിച്ചത്. തുടർന്ന് രാജ്യസഭ അംഗങ്ങളായ ശ്രീ. സുരേഷ് ഗോപി, ശ്രീ. റിച്ചാർഡ് ഹേ എന്നിവർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയത് വഴി കേന്ദ്ര റെയിൽവേ മന്ത്രി ആയ ശ്രീ പിയൂഷ് ഗോയൽ, റെയിൽവേ സഹമന്ത്രി ആയ ശ്രീ രാജൻ ഗോഹെൻ എന്നിവർ ഈ വിഷയത്തിൽ പ്രത്യേക താല്പര്യം എടുക്കുകയും അങ്ങനെ പദ്ധതി യാഥാർത്ഥ്യമാവുകയുമായിരുന്നു.

തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ, അഡീഷണൽ ഡിവിഷണൽ മാനേജർ, ഡിവിഷണൽ എൻജിനീയർമാർ എന്നിവരുടെ കൂട്ടായ പരിശ്രമവും ഈ പദ്ധതി കാലതാമസം കൂടാതെ പ്രാവർത്തികമാക്കുന്നതിന് സഹായകമായി. ദക്ഷിണ റെയിൽവേ കാർമിക് സംഘ് ( ബിഎംഎസ്) ന്റെ നിരന്തരമായ ശ്രമഫലമായി നടത്തിയ ഇടപെടൽ മൂലം ഈ പദ്ധതി ഉടൻ നടപ്പിലാക്കാൻ കഴിഞ്ഞു.

shortlink

Post Your Comments


Back to top button