റിയാദ്: സൗദി മാറ്റത്തിന്റെ പാതയില്‍ അതിവേഗം മുന്നോട്ട്. രാജ്യത്ത് ആദ്യമായി സംഗീത പഠനത്തിനായി സ്ഥാപനം വരുന്നുവെന്നാണ് പുത്തൻ റിപ്പോർട്ടുകൾ. റിയാദ് ആസ്ഥാനമായ സ്ഥാപനത്തില്‍ സംഗീത അവതരണത്തിനും അവസരമുണ്ടാകും. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്ക് കീഴിലാണ് പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുക.
ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്ക് കീഴിലുള്ള ഇവിടെ സംഗീതം മാത്രമായിരിക്കും പഠിപ്പിക്കുക. സ്ഥാപനത്തിനുള്ള ലൈസന്‍സ് സൗദി സാംസ്‌കാരിക ജനറല്‍ അതോറിറ്റി അനുവദിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ഷെയ്ഖ് പറഞ്ഞു. അറബ് സംഗീത ലോകത്തെ സുവര്‍ണ്ണ ശബ്ദം എന്നറിയപ്പെട്ട അബൂബക്കര്‍ സ്വലിഹ് ബെല്ഫികിയുടെ സ്മരണാര്‍ത്ഥമാണ് സ്ഥാപനം വരികയെന്നും തുര്‍കി അല്‍ശൈഖ് വ്യക്തമാക്കി.
Post Your Comments