Latest NewsInternational

ലാവലിന്‍ ആരോപണം; പ്രതിസന്ധിയിലായി കനേഡിയന്‍ പ്രധാനമന്ത്രി

ലാവ്‌ലിന്‍ ആരോപണത്തില്‍ പ്രതിസന്ധിയിലായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ തിരിച്ചടി, ലാവ്‌ലിന്‍ കമ്പനിക്കെതിരായ പ്രോസിക്യൂഷന്‍ നടപടികളില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് മുതിര്‍ന്ന വനിതാ മന്ത്രിമാര്‍ രാജിവെച്ചതും സര്‍ക്കാരിന് ശക്തമായ തിരിച്ചടിയായിരിക്കുകയാണ്.കരാറുകള്‍ നേടിയെടുക്കുന്നതിനായി ലിബിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്നാണ് എസ്.എന്‍.സി ലാവ്ലിന്‍ എതിരെയുള്ള ആരോപണം. ഇതാദ്യമായല്ല ലാവലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയരുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അഴിമതി കേസുള്ള കമ്പനിയാണ് എസ്.എന്‍.സി ലാവ്‌ലിന്‍.പ്രധാനമന്ത്രി ട്രൂഡോക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷപാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്.

 

എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം കനേഡിയന്‍ രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്, ഇതിനിടെ രണ്ട് മുതിര്‍ന്ന വനിതാ മന്ത്രിമാര്‍ രാജിവെച്ചത് പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിയമമന്ത്രിയും അറ്റോര്‍ണി ജനറലുമായിരുന്ന ജോഡി വില്‍സണ്‍ റെയ്‌ബോള്‍ഡ്, ട്രഷറി സെക്രട്ടറിയായ ജെയിന്‍ ഫില്‍പോട്ട് എന്നിവരാണ് രാജി വെച്ചത്.ലാവ്‌ലിന്‍ കമ്പനിക്കെതിരായ പ്രോസിക്യൂഷന്‍ നടപടികളില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നും, ഇതിനെതിരായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ജെയിന്‍ രാജി കത്തില്‍ വ്യക്തമാക്കുന്നു. നിര്‍മാണ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ ലാവ്‌ലിന്റെ ആസ്ഥാനം കാനഡയിലെ മോണ്‍ട്രിയോളാണ്. 9000 ത്തോളം ജനങ്ങള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ലാവ്‌ലിന് വേണ്ടി എന്തെങ്കിലും ഇടപെടല്‍ നടന്നിട്ടുണ്ടെങ്കില്‍ അത് കാനഡക്കാരുടെ തൊഴില്‍ സംരക്ഷിക്കാനാണെന്നാണ് ട്രൂഡോയുടെ വാദം.

shortlink

Post Your Comments


Back to top button