കൊച്ചി: അടിക്കടിയഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. ഹര്‍ത്താലുകള്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കോടതിയലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്നലെ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്തിയിട്ടില്ല. ഇതിന്റെ കാരണം എന്താണെന്നും ഹൈക്കോടതി ചോദിച്ചു.
ഡീന്‍ കുര്യാക്കോസിന്റെ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ ഇന്നലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ സത്യവാങ്മൂലം ഇതുവരെ ചീഫ് ജസ്റ്റിസിന്റെ കയ്യില്‍ എത്തിയില്ല.
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴുദിവസം മുമ്പ് അനുമതി തേടണം എന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ആഹാ്വനം നടത്തിയ ഡീന്‍ കുര്യാക്കോസിനെതിരെ കോടതി കേസ് എടുത്തത്.
അതേസമയം കാസര്‍കോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്റെ സത്യവാങ്മൂലം മാത്രമാണ് ബഞ്ചിലെത്തിയത്. കമറുദ്ദീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മരണം നടന്ന ദിവസം ശരത്‌ലാലിന്റേയും കൃപേഷിന്റേയും മൃതദേഹം ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലായിരുന്നു താനെന്ന് കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. പിതൃത്വമില്ലാത്ത ഹര്‍ത്താലാണോ യുഡിഎഫിന്റേതെന്ന് കോടതി ചോദിച്ചു.
Post Your Comments