വൈദ്യുതി വാഹന സാങ്കേതികവിദ്യയിലെ പുതിയ വികാസങ്ങളെക്കുറിച്ചുള്ള ദേശീയ സമ്മേളനം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ മാർച്ച് ഏഴ് മുതൽ ഒൻപതുവരെ നടക്കും. വിദഗ്ദ്ധരുടെ ക്ലാസുകൾക്കൊപ്പം വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രദർശനവും ഉണ്ടാവും.
സമ്മേളനത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 9.30 ന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നിർവഹിക്കും. സർക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ഡോ.പി.വി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ബാറ്ററി സാങ്കേതികവിദ്യ, മോട്ടാറുകൾ, ചാർജിംഗ് ഉപകരണങ്ങൾ, ഇലക്‌ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Post Your Comments