Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Health & Fitness

വേനല്‍ക്കാല രോഗമായ ചിക്കന്‍പോക്‌സ് പിടിപ്പെട്ടാല്‍ : ശ്രദ്ധിയ്‌ക്കേണ്ടത് ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് ഇതുവരെ കാണാത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതോടെ വേനല്‍ക്കാല രോഗങ്ങളും പടര്‍ന്നുപിടിയ്ക്കുകയാണ്. ചൂടില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ചിക്കന്‍പോക്‌സ് ആണ്. ഈ വേനല്‍ക്കാലത്ത് അതിവേഗം പടരുന്ന രോഗമാണ് ചിക്കന്‍ പോക്‌സ്. ഈ രോഗത്തെക്കുറിച്ച് പ അബദ്ധ ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇതിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം ചിക്കന്‍പോക്‌സ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുറിപ്പില്‍ പറയുന്നു.

വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കന്‍ പോക്‌സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകള്‍ പോലെയുള്ള തടിപ്പുകള്‍ കാണാം. പനിയോടൊപ്പം അത്തരം തടിപ്പുകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

ചിക്കന്‍ പോക്‌സ് വന്ന ഒരു രോഗിയില്‍ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളില്‍ കാണാം. പകരുവാന്‍ സാധ്യതയേറിയ ഒരു രോഗമാണിത്. കുരുക്കള്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളില്‍ നിന്ന് രോഗം പകരാം. ഒ.പി യില്‍ ചിക്കന്‍ പോക്‌സിനെ കുറിച്ചു ആളുകള്‍ പറയുന്ന രസകരമായ കുറെ തെറ്റിദ്ധാരണകള്‍ ഉണ്ട്.അവ നമുക്ക് തിരുത്താം.

1. ചിക്കന്‍ പോക്‌സ് വന്നാല്‍ കഞ്ഞി മാത്രമേ കഴിക്കാവു എന്നത് തെറ്റാണ്. കഴിഞ്ഞ ദിവസം അത്തരം ഒരാളെ ഒ.പി യില്‍ കാണുകയും അദ്ദേഹതിന്റെ 5 കിലോ രണ്ടാഴ്ച കൊണ്ട് കുറയുകയും ചെയ്തു. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കന്‍ പോക്‌സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും,പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക. എല്ലാം കഴിക്കാം.

2. ചിക്കന്‍ പോക്‌സ് വന്നാല്‍ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല. കുളിക്കാം. ദേഹത്തു വന്ന കുരുക്കള്‍ പൊട്ടി പഴുക്കാതെ നോക്കിയാല്‍ മതി. കുളിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല.

3. ചിക്കന്‍ പോക്‌സ് വന്നാല്‍ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവെപ്പ് 1.5 വയസുള്ള കുട്ടി മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവെപ്പ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയില്‍ ഏതാണ്ട് 2000 രൂപ വരുമെന്നതിനാല്‍ സാധാരണക്കാരന് ഈ കുത്തിവെപ്പ് എടുക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.

4. ചിക്കന്‍ പോക്‌സ് വന്ന ആള്‍ക്ക് അസൈക്ലോവീര്‍ എന്ന ഗുളിക കഴിച്ചാല്‍ ചിക്കന്‍ പോക്‌സ് സങ്കീര്‍ണതകളില്ലാതെ മാറിയേക്കാം. കുരുക്കള്‍ പൊങ്ങുമ്പോള്‍ തന്നെ അവ കഴിച്ചു തുടങ്ങുക. കൂടെ പനിയുടെ ഗുളികയും കഴിക്കുക. ചൊറിച്ചില്‍ മറ്റും ഉണ്ടെങ്കില്‍ ലോഷന്‍ ഉപയോഗിക്കാം. ലക്ഷണങ്ങള്‍ അനുസരിച്ചു ചികില്‍സിക്കാം. ഡോക്ടറെ കണ്ടു മാത്രം ചികിത്സ തേടുക. ചിക്കന്‍ പോക്‌സ് അത്ര നിസ്സാരകാരന്‍ അല്ല.

5. ചിക്കന്‍ പോക്‌സ് വന്നാല്‍ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവര്‍ക്ക് പകരാതെയിരിക്കുവാന്‍ കുരുക്കള്‍ വന്നത് മുതല്‍ അവ പൊട്ടിയത് ശേഷവും 4,5 ദിവസം വീട്ടില്‍ തന്നെയിരിക്കുക.

6. കുത്തിവെപ്പ് എടുത്തയാള്‍ക്ക് ചിക്കന്‍ പോക്‌സ് വരാന്‍ ചെറിയ സാധ്യതയുണ്ട്. പക്ഷെ വന്നാല്‍ തന്നെ ചെറിയ രീതിയിലെ വരു. ഒരാള്‍ക്ക് ചിക്കന്‍ പോക്‌സ് വന്നാല്‍, അയാളുമായി അടുത്തു ഇടപഴകിയ ആള്‍ 72 മരിക്കൂറിനുള്ളില്‍ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. 5 ദിവസത്തിനുള്ളില്‍ എടുത്താലും മതി. രോഗം മൈല്‍ഡായിട്ടെ വരെ.

7.ഒരിക്കല്‍ ചിക്കന്‍ പോക്‌സ് വന്നാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി തരാറുണ്ട്. പിന്നീട് അതേ വ്യക്തിയ്ക്ക് shingles എന്ന തരം അസുഖം വരാം. ദേഹത്തെ ചില ഭാഗങ്ങളില്‍ ധാരാളമായി കുമിളകള്‍ പോലത്തെ കുരുക്കള്‍ പൊങ്ങുക. അസഹനീയമായ വേദന അനുഭവപ്പെടാം. അത് പകരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button