ദുബായ്: മലയാളി യുവാവ് യുഎഇയിൽ ആത്മഹത്യ ചെയ്തു. ജെംസ് ജുമൈറ കോളജിനകത്ത് ജീവനക്കാരനും കോട്ടയം മുണ്ടക്കയം സ്വദേശിയുമായ ഷിബിൻ ഗോഡ് വിനാണ്(32) ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ 8.30നാണ് ഷിബിൻ സ്കൂളിനകത്തെ ഒരു മുറിയിൽ വാതിലടച്ച് തൂങ്ങിമരിച്ചത്. മിതഭാഷിയായിരുന്ന ഷിബിൻ ബന്ധുക്കളോട് പോലും കൂടുതൽ സംസാരിക്കുമായിരുന്നില്ല. രണ്ടു വർഷം മുൻപ് കുടുംബത്തെ യുഎഇയിലേയ്ക്ക് സന്ദർശനത്തിനായി കൊണ്ടുവന്നിരുന്നു. എന്നാൽ, ഇത്തവണ ജോലി അന്വേഷിക്കാൻ വന്നതിനാൽ മക്കളെ നാട്ടിൽ തന്നെ ബന്ധുക്കളുടെ കൂടെ നിർത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അടുത്തിടെ സന്ദർശന വീസയിൽ യുഎഇയിലെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷിബിൻ മാനസികമായി അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറയുന്നു. രാവിലെ സ്കൂളിലെത്തിയ ഇയാൾ സഹപ്രവർത്തകനോടൊപ്പം ആഹാരം കഴിച്ചശേഷം സ്കൂളിലെ സ്റ്റോർ റൂമിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെ നേരമായിട്ടും ഷിബിനെ കാണാത്തതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടികളുടെ കൺമുന്നിൽ പെടാതിരിക്കാൻ ഷിബിനെ മാറ്റുകയും സ്കൂളിന് അവധി നൽകുകയും ചെയ്തു. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Post Your Comments