വിജയപുര: ക്യൂവില്‍ നില്‍ക്കാതെ നൂറോളം പേരെ മറികടന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ ആഭ്യന്തര മന്ത്രിയോട് നേരിട്ട് ചെന്ന് വിദ്യാര്‍ത്ഥിനി അഭ്യര്‍ത്ഥിച്ചു. ക്യൂ എല്ലാവര്‍ക്കും ബാധകമാണെന്ന്. തുടര്‍ന്ന് മന്ത്രി താന്‍ എന്തുകൊണ്ടാണ് ക്യൂ പാലിക്കാതിരുന്നതെന്ന് പെണ്‍കുട്ടിയോട് വിശദീകരിക്കുകയും മാപ്പ് പറയുകയും ചെയ്തു.
കര്‍ണാടക ആഭ്യന്തര മന്ത്രി എം ബി പട്ടേലിനോടാണ് വിദ്യാര്‍ത്ഥിനി ക്യൂ പാലിക്കേണ്ട കാര്യം ഓര്‍മ്മിപ്പിച്ചത്. വിജയപുരയിലെ അമരഗാനദീശ്വര ശിവ ക്ഷേത്രത്തിലാണ് സംഭവം നടക്കുന്നത്. മഹാശിവരാത്രി ആയതിനാല്‍ ക്ഷേത്രത്തില്‍ തിരക്ക് അധികമായിരുന്നു.
Post Your Comments