ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബിഡിജെഎസ് ഗൗരവത്തോടെയല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നും മറ്റു സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ ഇത് പ്രതിഫലിക്കുമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.എന്നാല്‍, ഇക്കാര്യത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നു തുഷാര്‍ വ്യക്തമാക്കി.
അതെ സമയം തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ബിഡിജെഎസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയത് തെറ്റായിപ്പോയെന്നും വെളളാപ്പളളി പറഞ്ഞു.
Post Your Comments