![STOCK MARKET](/wp-content/uploads/2018/12/stock-market.jpg)
മുംബൈ : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 49 പോയിന്റ് താഴ്ന്ന് 36014ലിലും നിഫ്റ്റി 15 പോയിന്റ് താഴ്ന്നു 10848ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1020 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 345 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, വേദാന്ത, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ വിപ്രോ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments