Latest NewsArticle

പാകിസ്ഥാനിലെ മദ്രസകള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ഭീകരവാദം

തകര്‍ന്ന മനുഷ്യരെ നന്നാകുന്നതിനേക്കാള്‍ എളുപ്പം കരുത്തുറ്റ കുട്ടികളെ വാര്‍ത്തെടുക്കുന്നതാണ് അമേരിക്കന്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ ഫ്രെഡറിക് ഡൗഗ്ലസിന്റെ വാക്കുകളാണിവ. കുട്ടികളാണ് സമൂഹത്തിന്റെ ഭാവി. ജനിക്കുന്ന ഒരു കുഞ്ഞിന്റെ മനസ് ഒരു തെളിഞ്ഞ സ്ലേറ്റ്(ടാബുല റാസ)പോലെയാണെന്ന് ചിന്തകനായ ഇമ്മാനുവേല്‍ കാന്ത് പറഞ്ഞിട്ടുണ്ട്. കുഞ്ഞു ഹൃദയങ്ങളില്‍ പതിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും അവരുടെ സ്വഭാവരൂപീകരണത്തെ പോലും ബാധിക്കും. ആ നിഷ്‌കളങ്ക ബാല്യങ്ങളെ ലോകരാഷ്ട്രങ്ങള്‍ക്ക് തലവേദനയാകുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ അപകടം എത്രമാത്രം വലുതായിരിക്കും. ഐഎസ് പോലുള്ള ഭീകരസംഘടനകളിലേക്ക് കുട്ടികളേയും കൂട്ടി പുറപ്പെട്ടുപോകുന്ന കുടുംബങ്ങളുമുണ്ടെന്നോര്‍ക്കുക.

ഇന്ത്യയെ സംബധിച്ചിടത്തോളം തലവേദനയാവുന്നതു നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ കുട്ടികള്‍ക്കിടയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതാണ്. ജിഹാദികളായി അവരെ വാര്‍ത്തെടുക്കാന്‍ മദ്രസകള്‍ കൂണുപോലെ എങ്ങും നിലനില്‍ക്കുന്നു. ദൈവത്തിന്റെ പോരാളിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചു മറ്റു വിശ്വാസികള്‍ക്കെതിരെ വാളെടുക്കാനാണ് ഈ മദ്രസകളില്‍ പലപ്പോഴും ആവശ്യപ്പെടുന്നത്. കുഞ്ഞിലേ കേട്ട് വളരുന്ന കാര്യങ്ങള്‍ അങ്ങനെ തന്നെ വിശ്വസിക്കുന്ന കുട്ടികള്‍ മതവിശ്വാസം അതിന്റെ ഏറ്റവും ഭീകരമായ തലങ്ങളിലാണ് ഉള്‍ക്കൊള്ളുന്നത്. തങ്ങളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റവും ഭംഗിയായി നിറവേറ്റാന്‍ അവര്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യും.

മത തീവ്രവാദം വളര്‍ത്തുന്നതില്‍ പാകിസ്ഥാന്റെ മദ്രസ്സകള്‍ കുപ്രസിദ്ധമാണ്. ഖൈബര്‍ പഖട്വാന്റ മുതല്‍ ബാലകോട് വരെ നീളുന്നു ഇതിന്റെ ഉദാഹരണങ്ങള്‍. ഒരു ഫാക്ടറിയില്‍ എന്ന പോലെ നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളിലേക്ക് വിഷം കുത്തി നിറയ്ക്കുകയാണ്. ഇസ്ലാമിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളുവാന്‍ കുട്ടികളെ പാകപ്പെടുത്തേണ്ട അറിവിന്റെ കേന്ദ്രങ്ങളാണ് മദ്രസ്സകള്‍. എന്നാല്‍ പാകിസ്ഥാനില്‍ ഉള്ള പല ഭീകരവാദികളും മദ്രസ്സയുടെ മുഖം മൂടി അണിയിച്ചു പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിനെല്ലാം സര്‍ക്കാരിന്റെ പിന്തുണ ഉള്ളതാണ് കാര്യങ്ങള്‍ വഷളാകുന്നത്. 2010 ല്‍ ഭ്രൂക്കലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് തങ്ങളുടെ പഠനത്തില്‍ പാകിസ്താന്റെ ഈ അപകടകരമായ പഠന വഴിയെ പ്രതിപാദിച്ചിരുന്നു. ജിഹാദിലേക്കു തിരിയാന്‍ സാധിക്കുന്ന അന്തരീക്ഷമാണ് അവിടെ സൃഷ്ടിച്ചു നല്‍കുന്നത്.

പാക്കിസ്ഥാന്‍ സര്‍ക്കാര്‍ 277 മില്യണ്‍ രൂപയാണ് മദ്രസ്സകളുടെ നടത്തിപ്പിനായി വകയിരുത്തിയിരിക്കുന്നത്. 1950 ല്‍ 300 മദ്രസ്സകള്‍ എന്ന നിലയില്‍ നിന്നും ഇന്ന് 30000 ഓളം മദ്രസ്സകളാണ് ഉള്ളത് .ഇവയിലെല്ലാമായി മുപ്പത്തിയഞ്ച് ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നു.സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ കേവലം 4200 എണ്ണമേ ഉള്ളു എന്നതാണ് നമ്മെ പേടിപ്പെടുത്തുന്ന വസ്തുത. ഏതൊരു ഭീകരവാദ ക്യാമ്പിന്റെയും പരിസരത്തു ഒരു മദ്രസ്സ എന്നത് സാധരണയായി മാറിയിരിക്കുന്നു. ഒരു ഭീകരന്‍ മരിക്കുമ്പോള്‍ അനേകം പേര്‍ അവനു പകരം വരുന്നു.മുന്‍ പ്രസിഡന്റ് സിയ ഉല്‍ ഹഖ് ആണ് മദ്രസ്സകള്‍ക്കു വേണ്ടി നിര്‍ബന്ധപൂര്‍വം പണം മാറ്റിവച്ചിരുന്നു. സമാധാനം മുറുകെ പിടിക്കുന്ന ഇസ്ലാമിന്റെ തത്വം മതതീവ്രവാദികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തിടത്തോളം കാലം ഈ തെറ്റുകള്‍ അവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.

islamic state

അന്താരാഷ്ട്ര സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കുട്ടികള്‍ ഭീകരവാദത്തിനടിമകളാകുന്നത്. യു എന്നിന്റെ കണക്കനുസരിച്ചു 2009 ത്തില്‍ എണ്ണായിരത്തോളം കുട്ടികളെയാണ് ബോക്കോ ഹറാം കൂടെ ചേര്‍ത്തത്. ഐഎസ് ഭീകരരാണ് കുട്ടികളെ ഭീകരവാദത്തിലെത്തിക്കുന്ന മറ്റൊരു സംഘടന. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരെ ബ്രെയിന്‍വാഷ് ചെയ്ത് പരിശീലനം നല്‍കിയാണ് ഐഎസ് പരിശീലിപ്പിക്കുന്നത്. രണ്ടായിരത്തി പത്തിന് ശേഷമാണ് ഇത്തരത്തില്‍ കുട്ടികളെ ഭീകരവാദത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളെത്തുന്നത്. എന്തായാലും നിരപരാധികളായ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ചാവേറുകളാക്കാനും കൊടും ഭീകരനാക്കാനുമുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button