ദോഹ : ഖത്തറിൽ 6 മാസത്തേക്ക് ഗതാഗത നിയന്ത്രണം. അൽ ഫുറൂഷ് മേഖലയിലെ ഹസം അൽ തിമെയ്‌ദ് സ്‌ട്രീറ്റിൽ ഇന്നുമുതൽ 6 മാസത്തേക്കാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തുക. അൽ ഫുറൂഷ് മേഖലയിൽ ഒട്ടേറെ പാർപ്പിടമേഖലകൾ വന്നതിനാൽ പ്രാദേശിക പാതകൾ വികസിപ്പിക്കുന്നുണ്ട്. ഹസം അൽ തിമെയ്‌ദ് സ്‌ട്രീറ്റ് ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്നതിനാലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്.
നിലവിലുള്ള പാതയ്‌ക്കു സമാന്തരമായി ഇരു ഭാഗത്തേക്കും ഓരോവരി മാത്രമുള്ള പുതിയ പാത ഇവിടെ നിർമിച്ചിട്ടുണ്ട്. ഇതിലേയാണു വാഹനങ്ങൾ തിരിച്ചുവിടുക. അതേസമയം അൽ ഖരൈത്യാത്ത് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുതിയ പാതയിലൂടെ വേണം അൽ റുഫാ സ്‌ട്രീറ്റിലേക്ക് (സെലിബ്രേഷൻ റോഡ്) പോകേണ്ടത്. അൽ തിമെയ്‌ദ് സ്‌ട്രീറ്റിൽ നിന്നും അൽ ഖരൈത്യാത്ത് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്കു ബദൽപാത ഉപയോഗിക്കാവുന്നതാണ്. സമീപത്തെ സ്‌കൂൾ, പെട്രോൾ സ്‌റ്റേഷൻ എന്നിവയിലേക്കു കടക്കാൻ പുതിയ പാതയിൽ രണ്ട് റൗണ്ട് എബൗട്ടുകളും നിർമിച്ചിട്ടുണ്ട്.
Post Your Comments