മുംബൈയിലെ പ്രമുഖ ഐബി വേള്‍ഡ് സ്‌കൂളിലെ മൗണ്ട് ലിറ്ററ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വ്യത്യസ്തമായ പഠനരീതിയുമായി എത്തുന്നു. അതിരുകള്‍ക്കുമപ്പുറം എന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും അവരുടൈ ക്ലാസ്മേറ്റ്സാകാന്‍ അവസരമൊരുക്കും.
മക്കളുടെ സഹപാഠികളായി അവര്‍ക്കൊപ്പം പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് സ്‌കൂള്‍ ഇതുവഴി രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്. മാര്‍ച്ച് 9 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികളാകാനുള്ള ക്ലാസ് നടക്കുന്നത്. നാല് മുതല്‍ പതിന്നാല് വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ക്ലാസ് മുറി പങ്കിടാം. സിലബസിന് പുറത്തുള്ള ബി-ബോയിംഗ്, റേഡിയോ ജോക്കിങ്ങ് തുടങ്ങിയ നൂതന രീതികളെക്കുറിച്ചും ഇവിടെ ക്ലാസുണ്ടായിരിക്കും.
പഠനേതര പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെ എത്രമാത്രം സ്വാധീനിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഇതുവഴി സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കുന്നത്. പഠനത്തിനായി അവലംബിക്കുന്ന പുതിയ ഫലപ്രദമായ പരിശീലന സാങ്കേതിക വിദ്യകളെ കുറിച്ചും ഇതുവഴി രക്ഷിതാക്കള്‍ക്ക് പരിചയമുണ്ടാകും. ക്ലാസ് മുറിയിലെ നാല് ചുവരുകള്‍ക്കപ്പുറം പഠനത്തെ എത്തിച്ച് വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയില്‍ അതുണ്ടാക്കുന്ന മാറ്റവും ബോധ്യപ്പെടുത്തനാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വികസനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
Post Your Comments