
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ പാക് സൈബര്‍ ആക്രമണം. ബംഗ്ലാദേശ് ആസ്ഥാനമായുള്ള പാക് ഹാക്കര്‍മാരാണ് വെബ് സൈറ്റുകളിലെ നുഴഞ്ഞുകയറ്റത്തിന് പിന്നില്‍. പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമമുണ്ടായത്.
അസാധാരണമായ നീക്കങ്ങള്‍ കണ്ടതിനാല്‍ ഉടന്‍ ചെറുക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ധനകാര്യ മേഖല, പവര്‍ ഗ്രിഡ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടായി. 90 ലേറെ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഭീഷണിയുണ്ടായിട്ടുണ്ട്. ഹാക്കര്‍മാരെ തുരത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments