കാസര്‍ഗോഡ്: കടലില്‍ വീണ കാസര്‍ഗോഡ് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ട് മുങ്ങിയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന മത്സ്യബന്ധന ബോട്ടാണ് ചോര്‍ച്ചയെ തുടര്‍ന്ന് മുങ്ങിയത്.
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ മനോഹരന്‍, സുരേന്ദ്രന്‍, ചന്ദ്രന്‍, സുരേഷ്, വാസവന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മനോഹരന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. കണ്ണൂര്‍ അഴീക്കോട് തുറമുഖത്തിനു 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് അപകടം ഉണ്ടായത്. അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ജീവന്‍രക്ഷാ സാമഗ്രികളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എന്‍.എസ് ശാരദയിലെ നാവികരാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നത്. മത്സ്യബന്ധന ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.
Post Your Comments