Latest NewsNewsIndia

പുല്‍വാമയില്‍ 80 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം പുതുക്കിപ്പണിയാനൊരുങ്ങി മുസ്ലീങ്ങള്‍

ശ്രീനഗര്‍: പുല്‍വാമയില്‍ 80 വര്‍ഷത്തോളം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുന്‍കൈ എടുത്ത് മുസ്ലീങ്ങള്‍. മൂന്ന് പതിറ്റാണ്ട് കാലത്തിന് ശേഷമാണ് അമ്പലം പുതുക്കിപ്പണിയാന്‍ ഒരുങ്ങുന്നത്. പുല്‍വാമ ആക്രമണം നടന്നിടത്തു നിന്ന് ഏകദേശം 12 കി.മീ അകലെ സ്ഥിതി ചെയ്യുന്ന അച്ചാന്‍ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. പ്രദേശത്തെ മുസ്‌ലിംകളും കശ്മീരി പണ്ഡിറ്റ് കുടുംബവുമാണ് അമ്പലം നവീകരണത്തിന് നേതൃത്വം നല്‍കുന്നത്.

ഗ്രാമത്തില്‍ അടുത്തടുത്തായിരുന്നു ഇതേ അമ്പലവും ഒരു മുസ്‌ലിം പള്ളിയും സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പള്ളിയില്‍ മാത്രമാണ് ആളുകള്‍ പ്രാര്‍ത്ഥനക്കായി എത്തിയിരുന്നത്. 1990കളില്‍ ഹിന്ദുക്കള്‍ കൂട്ടപലായനം നടത്തിയതിനെ തുടര്‍ന്ന് അനാഥമായി കിടക്കുകയായിരുന്നു അമ്പലവും പരിസരവും. എന്നാല്‍ വീണ്ടും പഴയ പോലെ രണ്ടിടങ്ങളിലും ഒരുപോലെ മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥനക്കായി വഴിയൊരുക്കുകയാണ് പ്രദേശത്തെ മുസ്‌ലിംകളും കശ്മീരി പണ്ഡിറ്റ് കുടുംബവും. അമ്പലം പുതുക്കിപ്പണിയുന്നതോടെ പലായനം ചെയ്ത ഹിന്ദുക്കളായ തന്റെ പഴയ അയല്‍വാസികളും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസിയായ മുഹമ്മദ് യൂനുസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button