ഡൽഹി : എയർ ഇന്ത്യയുടെ നിർദേശത്തെ പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. യാത്രക്കാർക്ക് നൽകുന്ന ഓരോ അറിയിപ്പിന് ശേഷവും ജയ് ഹിന്ദ് പറയണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. ഇതിനെയാണ് മെഹബൂബ മുഫ്തി പരിഹസിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യസ്നേഹത്തിന്‍റെ പേരിൽ ആകാശത്തുള്ളവരെപ്പോലും വെറുതെ വിടുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.’
എയർ ഇന്ത്യയുടെ ചെയർമാനായി അശ്വനി ലോഹാനി ചുമതലയേറ്റതിനു പിറകെയാണ് യാത്രക്കാർക്ക് ഓരോ അറിയിപ്പ് നൽകിയതിന് ശേഷവും ജയ്ഹിന്ദ് പറയണം എന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കുലർ ഇറക്കിയത്. പൈലറ്റ് ഉൾപ്പടെ ക്യാബിൻ ജീവനക്കാർക്കും ഈ നിർദേശം ബാധകമാണ്.
Post Your Comments