മൂവാറ്റുപുഴ: ക്ഷേത്രത്തിലെ അമ്പലക്കാളയെ പരിപാലിച്ചിരുന്ന തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ കെട്ട് പൊട്ടിച്ചെത്തിയ കാള വൃദ്ധനെ കുത്തിക്കൊന്നു. പോത്താനിക്കാട് ഇല്ലിച്ചുവട് മയിലാടുംപാറയില്‍ മാത്യൂസ് ജോസഫ് (61) ആണ് മരിച്ചത്. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രംവക കാളയാണ് കുത്തിയത്. ശിവരാത്രിയോടനുബന്ധിച്ച് കാളയെ നോക്കിയിരുന്ന ജീവനക്കാര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മാറിയപ്പോള്‍ കാളയ്ക്ക് തീറ്റയും വെള്ളവും മറ്റും നല്‍കുന്നതിനും തൊഴുത്ത് വൃത്തിയാക്കുന്നതിനുമായി എത്തിയതായിരുന്നു മാത്യൂസ്.
പരിചയമില്ലാത്ത ആള്‍ തൊഴുത്തില്‍ പ്രവേശിച്ചതാണ് കാള പ്രകോപിതനാകാന്‍ കാരണമായതെന്നാണ് പറയപ്പെടുന്നത്. കാളയേയും മറ്റ് പശുക്കളേയും നോക്കുന്നതിന് ജീവനക്കാരുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ബലിതര്‍പ്പണത്തിനായി വീടുകളില്‍ പോയിരിക്കുകയായിരുന്നുവെന്നും മരണപ്പെട്ട വ്യക്തിയെ പരിപാലനത്തിനായി ചുമതലപ്പെടുത്തിയിതരുന്നില്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
മാത്യൂസ് ജോസഫിന്റെ രണ്ട് സുഹൃത്തുക്കള്‍ ശിവരാത്രിക്ക് സഹായികളായി ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നും ഇവരും മാത്യൂസ് തൊഴുത്തിലേക്ക്പോയ വിവരം അറിഞ്ഞില്ലെന്നും ബഹളം കേട്ടാണ് ഇവര്‍ ഓടിയെത്തിയതെന്നുമാണ് അറിവ്. മാത്യൂസിന്റെ ഭാര്യ: ഗ്രേസി. മക്കള്‍: ജിജോ, ജിന്‍സ്, ജിസി
Post Your Comments