തിരുവനന്തപുരം : ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച ധാരണ ആയത്. ചാലക്കുടിയിൽ നിന്നായിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്നസെന്റ് ജനവിധി തേടുക. അതോടൊപ്പം തന്നെ ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും തീരുമാനിച്ചു
എ എം ആരിഫ് എം.എൽ.എ ആയിരിക്കും ആലപ്പുഴയിൽ നിന്നും ഇടതു സ്ഥാനാർത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുക. നിലവിൽ അരൂർ എം.എൽ.എയാണ് എ എം ആരിഫ്.
ലോകസഭാ തിരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും മത്സരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയയത്. ഇടുക്കിയിൽ ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർഥിയാകും. . ആറ്റിങ്ങലിൽ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂർ പി കെ ബിജു, കണ്ണൂർ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.
കോട്ടയത്ത് കഴിഞ്ഞ തവണ മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. പകരം സിപിഎം ഇത്തവണമത്സരിക്കും. സീറ്റ് ചോദിച്ച ഘടക കക്ഷികൾക്ക് സീറ്റില്ലെന്ന നിലപാടെടുത്ത സിപിഎം പത്തനംതിട്ടയുടെ കാര്യത്തിൽ മാത്രം വേണമെങ്കിൽ വീണ്ടുവിചാരം ആകാമെന്നു സിപിഎം പറയുന്നു.
Post Your Comments