ദോഹ: രാജ്യാന്തര പട്ടം പറത്തൽ മേള ഈമാസം , ആസ്പയര് സോണ്‍ ഫൗണ്ടേഷന്റെ മൂന്നാമത് രാജ്യാന്തര പട്ടം പറത്തല്‍ മേള മാര്‍ച്ച് ആറ് മുതല്‍ ഒമ്പതുവരെ ആസ്പയര് പാര്‍ക്കില്‍ നടക്കും. ഇത്തവണ മേളക്കായി പ്രത്യേക 3ഡി ആര്‍ട്ടിസ്റ്റിക് പ്ലാറ്റ്ഫോം ഒരുക്കുന്നുണ്ട്. 80ലധികം രാജ്യാന്തര പട്ടംപറത്തല്‍ വിദഗ്ധര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭിയ്ച്ച വിവരം.
സാധാരണ പട്ടം പറത്ലിനേക്കാൾ പ്രഫഷണല്‍ പട്ടം പറത്തല്‍ മേളയില്‍ പട്ടത്തിന്റെറ ഡിസൈന്‍, കൈപ്പണി വൈദഗ്ധ്യം, കഴിവ്, പട്ടം പറത്താനെടുക്കുന്ന സമയം എന്നിവയെല്ലാം വിദഗ്ധ ജൂറിയാണ് വിലയിരുത്തുക.
പട്ടം പറത്തൽ നാലു വിഭാഗങ്ങളിലായാണ് മത്സരം. മികച്ച ഡിസൈനും നൂതനതയും, ഏറ്റവും വലിയ പട്ടം, ദൈര്‍ഘ്യമേറിയ പട്ടം, മികച്ച ദേശീയ പതാകാ പുരസ്കാരം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ചൈന, ഫ്രാന്‍സ്, പാകിസ്താന്, മെക്സിക്കോ രാജ്യങ്ങളില്‍നിന്നുള്ള പട്ടംപറത്തല്‍ ടീമുകള്‍ മത്സരരംഗത്തുണ്ടാകും
Post Your Comments