തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം ശക്തിപ്പെടുത്താനായി സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ ജോ. പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ തസ്തിക സൃഷ്ടിക്കാന്‍ ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.ക. ശൈലജ ടീച്ചര്‍. ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ 3 വര്‍ഷത്തേയ്ക്കാണ് ഈ തസ്തിക അനുവദിച്ചിട്ടുള്ളത്. മിഷന് മാനേജ്മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇങ്ങനെയൊരു തസ്തിക സൃഷ്ടിച്ചത്. സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ചാണ് സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലെ 8534 അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അടുത്ത വര്‍ഷം പദ്ധതി മുഴുവന്‍ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതാണ്. ജനനം മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരാണ് പദ്ധതിയിലെ ഗുണഭോക്താക്കള്‍.
ഇനുസരിച്ച് എല്ലാ അങ്കണവാടികളിലേയും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കിവരുന്നു. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴിയാണ് വര്‍ക്കര്‍ നല്‍കുന്നത്. കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സമ്പുഷ്ട കേരളം പദ്ധതി അഭിനന്ദനാര്‍ഹമായ രീതിയില്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കേന്ദ്രത്തിന്റെ ബഹുമതിയും ലഭിച്ചിരുന്നു
Post Your Comments