ന്യൂഡല്‍ഹി ; അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻ അന്തർവാഹിനിയെ തുരത്തിയെന്ന പാകിസ്ഥാന്റെ വാദം പൊളിച്ച് ഇന്ത്യ. തങ്ങൾക്കും തിരിച്ചടിക്കാൻ കഴിവുണ്ടെന്ന രീതിയിലാണ് ഇന്ത്യൻ അന്തർവാഹിനിയെ തുരത്തിയെന്ന വാർത്ത പാക് നാവികസേനയും ,മാദ്ധ്യമങ്ങളും പുറത്ത് വിട്ടത്.എന്നാൽ ആരോപണം ഇന്ത്യ തള്ളി. വ്യാജ ചിത്രം കാണിച്ച് ലോകത്തിനു മുന്നിൽ സ്വന്തം സേനയെ ശക്തരാക്കി കാട്ടാനുള്ള ശ്രമമായിരുന്നു പാകിസ്ഥാന്റേത്.
മുൻപ് ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദവും ഇന്ത്യ പൊളിച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള വീഡിയോ 2016 നവംബര്‍ 18 ലേതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയതോടെ പാകിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞു. രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും മൂന്ന് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്നുമായിരുന്നു പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ വാദം.
എന്നാല്‍ ഇതും നുണയാണെന്ന് ഇന്ത്യ തെളിയിച്ചു. ബാലാക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുകയും,ഇന്ത്യ അവയെ തുരത്തുകയും ചെയ്തിരുന്നു . തങ്ങൾക്കും കഴിവുണ്ടെന്ന് തെളിയിക്കാനാണ് അതിർത്തി കടക്കാൻ ശ്രമിച്ചതെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാദം.
Post Your Comments