കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഹെെക്കോടതിയെ ബോധിപ്പിച്ചു. . ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴ് ദിവസം മുന്നേ നോട്ടീസ് നല്‍കണമെന്നുളള വിവരത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്ന് എന്നാണ് ഡീന്‍ കോടതിയെ അറിയിച്ചത്.
നോട്ടീസ് നല്‍കണമെന്ന കേസില്‍ താനോ യൂത്ത്കോണ്‍ഗ്രസ് അംഗങ്ങളോ കക്ഷികളല്ലെന്നും ഡീന്‍ കോടതിയില്‍. പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തിയതിനെതിരെ ഡീനിനെ ഹെെക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹര്‍ത്താലില്‍ വരുത്തി വെച്ച നാശനഷ്ടങ്ങള്‍ക്കും അക്രമണങ്ങള്‍ ഉണ്ടായതിലും ഡീനിനെതിരെ കേസ് ചുമത്തണമെന്നായിരുന്നു കോടതി തീരുമാനം.
Post Your Comments