കാസര്‍ഗോഡ്: കാസര്‍ഗോഡ് എം.പി പി കരുണാകരനെ ഒഴിവാക്കി ബാക്കി എല്ലാ സിറ്റിംങ് എം.പിമാര്‍ക്കും സി.പി.എം സീറ്റ് നല്‍കിയേക്കുമെന്ന് സൂചന. കരുണാകരന് പകരം കെ.പി സതീശ് ചന്ദ്രന്റെ പേരാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഏഴ് സിറ്റിംങ് എം.പിമാരില്‍ ആറ് പേരും മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശമാണ് സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായത്. കൊല്ലത്ത് കെ.എന്‍ ബാലഗോപാലിനെ സ്ഥാനാര്‍ത്ഥിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുകയാണ്.
കാസര്‍ഗോഡ് പി കണ്ണൂരില്‍ പി.കെ ശ്രീമതി തന്നെ മത്സരിക്കും. പാലക്കാട് എം.ബി രാജേഷിനും, ആലത്തൂരില്‍ പി.കെ ബിജുവിനും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനും, ആറ്റിങ്ങല്‍ എ സമ്പത്തിനും വീണ്ടും അവസരം നല്‍കും. എന്നാല്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ ഇന്നും നാളെയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. കാട്ടയം സീറ്റ് ജനതാദളില്‍ നിന്ന് ഏറ്റെടുത്ത് 16 സീറ്റിലും മത്സരിപ്പിക്കണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന് വന്നു. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെ.ഡി.എസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല.
Post Your Comments