Latest NewsKerala

സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഇന്ന് ധാരണയാകും

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലെ
സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഇന്ന് ധാരണയാകു. ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. നാളെ ‍പാര്‍ലമെന്‍റ്, മണ്ഡലം കമ്മിറ്റികളും 7, 8 തീയതികളില്‍ സംസ്ഥാന സമിതിയും സംഘടിപ്പിച്ചിട്ടുണ്ട്.

കോട്ടയം അടക്കം 16 സീറ്റുകളില്‍ ഇത്തവണ സിപിഎം മത്സരിച്ചേക്കും. 2014ല്‍ ജനതാദള്‍ എസ് മത്സരിച്ച കോട്ടയം മണ്ഡലം സിപിഎം ഏറ്റെടുത്ത്, പത്തനംതിട്ട ഘടകകക്ഷികൾക്ക് കൊടുക്കാനും സാധ്യതയുണ്ട്. രണ്ട് തവണ മത്സരിച്ച എ സമ്പത്ത്, എംബി രാജേഷ് എന്നിവർക്ക് വീണ്ടും അവസരം നൽകും. പി കെ ബിജുവിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിലെ എംപിയായ പി. കരുണാകരൻ മത്സരിക്കില്ലെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button