തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം കൂടുതല്‍ പഠനങ്ങള്‍ക്കും മറ്റും ഏർപ്പെടുത്താനായി കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിനായി പുതിയ വിജ്ഞാപനമിറക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും തീരുമാനമായി. 3 ലക്ഷം വരെയുള്ള വായ്പ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിഗണിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക കടാശ്വാസ വായ്പയുടെ മൊറട്ടോറിയം പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്.
Post Your Comments