ബെയ്ജിങ്: വിദേശനിക്ഷേപ നയം പൊളിച്ചെഴുതി ചൈ. വിദേശനിക്ഷേപനയത്തില്‍ കാതലായ മാറ്റം കൊണ്ടുവരുന്ന ബില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ അടുത്തയാഴ്ച അവതരിപ്പിക്കും. ചൊവ്വാഴ്ച തുടങ്ങുന്ന വാര്‍ഷികസമ്മേളനത്തിന്റെ പ്രധാന അജന്‍ഡകളിലൊന്നായ ബില്‍ എതിര്‍പ്പില്ലാതെ പാസാകുമെന്നുറപ്പാണ്. ചൈനീസ് കമ്പനികള്‍ക്കും വിദേശനിക്ഷേപകര്‍ക്കും ഏകീകൃതനിയമം വാഗ്ദാനംചെയ്യുന്ന ബില്ലില്‍ യു.എസുമായുള്ള വ്യാപാരതര്‍ക്കങ്ങള്‍ ലഘൂകരിക്കാനുതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളുണ്ടെന്നാണ് വിവരം.
യു.എസിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ തിടുക്കത്തിലുണ്ടാക്കിയ ബില്ലാണിതെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആരോപണം. ചൈനയില്‍ സംയുക്തസംരംഭം നടത്തുന്ന വിദേശകമ്പനികള്‍ രഹസ്യ സ്വഭാവമുള്ള സാങ്കേതികവിശദാംശങ്ങള്‍ ഉള്‍പ്പെടെ കൈമാറണമെന്ന നിലവിലെ വ്യവസ്ഥ പുതിയനിയമം വരുന്നതോടെ ഇല്ലാതാവും. യു.എസുമായുള്ള വ്യാപാരച്ചര്‍ച്ചകളില്‍ പ്രധാന തര്‍ക്കവിഷയമാണിത്. ചൈനീസ് കമ്പനികള്‍ ബൗദ്ധികസ്വത്ത് വ്യാപകമായി മോഷ്ടിക്കുന്നതായി യു.എസും യൂറോപ്യന്‍ യൂണിയനും ആരോപണമുന്നയിക്കാറുണ്ട്. ചൈനീസ് കമ്പനികള്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളൊക്കെയും ഇനി മുതല്‍ വിദേശകമ്പനികള്‍ക്കും ലഭിക്കും.
Post Your Comments